സ്തന കോശങ്ങളെ ബാധിക്കുന്ന അര്‍ബുദമാണ് സ്തനാര്‍ബുദം. സ്തനത്തിലെ കോശങ്ങളില്‍ മാറ്റം ഉണ്ടാകുകയും നിയന്ത്രണാതീതമായി വളരുകയും ചെയ്യുമ്പോഴാണ് ഈ രോഗം ഉണ്ടാകുക. സ്ത്രീകളില്‍ ഏറ്റവും സാധാരണമായി കാണുന്ന ക്യാന്‍സറാണിത്. അപൂര്‍വ്വമായി, പുരുഷന്മാരെയും ബാധിക്കാം.
ചില ബ്രെസ്റ്റ് കാന്‍സറുകൾ കൂടുതല്‍ വ്യാപിക്കാത്തവയാണ്, അതിനെ ‘ഇന്‍ സിറ്റു’ എന്ന് വിളിക്കുന്നു. ക്യാന്‍സര്‍ സ്തനത്തിന് പുറത്ത് പടരുകയാണെങ്കില്‍, അവയെ ‘ഇന്‍വേസിവ്’ എന്ന് വിളിക്കുന്നു. ഇത് അടുത്തുള്ള ടിഷ്യൂകളിലേക്കും ലിംഫ് നോഡുകളിലേക്കും വ്യാപിച്ചേക്കാം (ചിലപ്പോള്‍ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കും).
വ്യത്യസ്ത തരത്തിലുള്ള സ്തനാര്‍ബുദങ്ങളുണ്ട്. സ്തനകോശങ്ങള്‍ ക്യാന്‍സറായി മാറുന്നതിനെ അടിസ്ഥാനമാക്കിയാണ് അവ തരംതിരിക്കുന്നത്. ഡക്റ്റല്‍ കാര്‍സിനോമ- ഇത് കോശനാളങ്ങളിലാണ് ബാധിക്കുന്നത്. ഏറ്റവും സാധാരണമായ തരമാണിത് ലോബുലാര്‍ കാര്‍സിനോമ- ലോബ്യൂളുകളെ ബാധിക്കുന്നു. മറ്റ് സ്തനാര്‍ബുദങ്ങളെ അപേക്ഷിച്ച് ഇത് രണ്ട് സ്തനങ്ങളിലും ഉണ്ടാകുന്നു.ഇന്‍ഫ്‌ലമേറ്ററി ബ്രസ്റ്റ് ക്യാന്‍സര്‍- കാന്‍സര്‍ കോശങ്ങള്‍ സ്തനത്തിന്റെ ചര്‍മ്മത്തിലെ ലിംഫ് പാത്രങ്ങളെ തടയുമ്പോഴാണ് ഇത് ഉണ്ടാകുന്നത്. സ്തനം ചൂടാകുകയും ചുവന്നിരിക്കുകയും വീര്‍ത്തതായി മാറുകയും ചെയ്യും. ഇതൊരു അപൂര്‍വ ഇനമാണ്. പേജെറ്റ്‌സ് രോഗം- മുലക്കണ്ണിന്റെ തൊലിയിലുണ്ടാകുന്ന ക്യാന്‍സറാണിത്. സാധാരണയായി മുലക്കണ്ണിന് ചുറ്റുമുള്ള ഇരുണ്ട ചര്‍മ്മത്തെയും ബാധിക്കുന്നു. ഇതും അപൂര്‍വ്വമാണ്.
ജനിതക വസ്തുക്കളില്‍ (ഡിഎന്‍എ) മാറ്റങ്ങളുണ്ടാകുമ്പോഴാണ് സ്തനാര്‍ബുദം ഉണ്ടാകുന്നത്. പലപ്പോഴും, ഈ ജനിതക മാറ്റങ്ങളുടെ കൃത്യമായ കാരണം അജ്ഞാതമാണ്. എന്നാല്‍ ചിലപ്പോള്‍ ഈ ജനിതക മാറ്റങ്ങള്‍ പാരമ്പര്യമായി ലഭിക്കുന്നതാണ്. പാരമ്പര്യമായി ലഭിക്കുന്ന ജനിതക വ്യതിയാനങ്ങള്‍ മൂലമുണ്ടാകുന്ന സ്തനാര്‍ബുദത്തെ പാരമ്പര്യ സ്തനാര്‍ബുദം എന്ന് വിളിക്കുന്നു. ജനിതകശാസ്ത്രത്തിന് പുറമേ, നിങ്ങളുടെ ജീവിതശൈലിയും പരിസ്ഥിതിയും സ്തനാര്‍ബുദ സാധ്യതയെ ബാധിക്കും.
സ്തനാര്‍ബുദ സാധ്യത വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങളില്‍ ഇവ ഉള്‍പ്പെടുന്നു:
പ്രായമേറുന്നത് സ്തനാര്‍ബുദത്തിന്റെ അല്ലെങ്കില്‍ ബെനിന്‍ (കാന്‍സര്‍ അല്ലാത്ത സ്തന രോഗം) ചരിത്രം
BRCA1, BRCA2 എന്നിവയുടെ ജീന്‍ മാറ്റങ്ങള്‍ ഉള്‍പ്പെടെയുള്ള സ്തനാര്‍ബുദ സാധ്യത ഇടതൂര്‍ന്ന ബ്രെസ്റ്റ് ടിഷ്യു ഈസ്ട്രജന്‍ ഹോര്‍മോണുമായി കൂടുതല്‍ എക്‌സ്‌പോഷര്‍ ചെയ്യുന്ന പ്രത്യുല്‍പാദന ചരിത്രം അവ ഇതൊക്കെ:
ചെറുപ്രായത്തില്‍ തന്നെ ആര്‍ത്തവം ഉണ്ടായവർ വൈകിയുള്ള പ്രസവം അല്ലെങ്കില്‍ പ്രസവിച്ചിട്ടില്ലാത്തവര്‍
വൈകിയുള്ള ആര്‍ത്തവവിരാമം ആര്‍ത്തവവിരാമത്തിന്റെ ലക്ഷണങ്ങള്‍ക്കായി ഹോര്‍മോണ്‍ തെറാപ്പി എടുക്കുക
നെഞ്ചിനോ സ്തനത്തിനോ റേഡിയേഷന്‍ തെറാപ്പി ചെയ്യുക പൊണ്ണത്തടി മദ്യപാനം.
സ്തനത്തിനടുത്തോ കക്ഷത്തിലോ പുതിയ മുഴയോ കട്ടിയോ ഉണ്ടാകുക
സ്തനത്തിന്റെ വലിപ്പത്തിലോ രൂപത്തിലോ ഉണ്ടാകുന്ന മാറ്റം. സ്തനത്തിന്റെ ചര്‍മ്മത്തില്‍ കുഴി അല്ലെങ്കില്‍ പൊട്ടല്‍ ഉണ്ടാകുക. ഇത് ഓറഞ്ചിന്റെ തൊലി പോലെയായിരിക്കാം. മുലക്കണ്ണ് ഉള്ളിലേക്ക് പോകുക.
മുലപ്പാല്‍ അല്ലാതെയുള്ള വെള്ളം മുലക്കണ്ണില്‍ നിന്ന് വരിക. ഈ ഡിസ്ചാര്‍ജ് പെട്ടെന്നാണ് സംഭവിക്കുക. രക്തത്തോടെ ഡിസ്ചാര്‍ജ് വരാം അല്ലെങ്കില്‍ ഒരു സ്തനത്തില്‍ മാത്രം സംഭവിക്കാം. മുലക്കണ്ണ് ഭാഗത്ത് ചുവപ്പ് അല്ലെങ്കില്‍ വീര്‍ത്ത ചര്‍മ്മം
സ്തനത്തിന്റെ ഏതെങ്കിലും ഭാഗത്ത് വേദന.
ക്ലിനിക്കല്‍ ബ്രെസ്റ്റ് എക്‌സാം (CBE) ഉള്‍പ്പെടെയുള്ള ശാരീരിക പരിശോധന. സ്തനങ്ങളിലും കക്ഷങ്ങളിലും അസ്വാഭാവികമായി തോന്നുന്ന ഏതെങ്കിലും മുഴകള്‍ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കുന്നു.
മെഡിക്കല്‍ ചരിത്രം. മാമോഗ്രാം, അള്‍ട്രാസൗണ്ട് അല്ലെങ്കില്‍ എംആര്‍ഐ പോലുള്ള ഇമേജിംഗ് ടെസ്റ്റുകള്‍.
ബ്രെസ്റ്റ് ബയോപ്‌സി. ഇലക്ട്രോലൈറ്റുകള്‍, കൊഴുപ്പുകള്‍, പ്രോട്ടീനുകള്‍, ഗ്ലൂക്കോസ് (പഞ്ചസാര), എന്‍സൈമുകള്‍ എന്നിവയുള്‍പ്പെടെ രക്തത്തിലെ വിവിധ പദാര്‍ത്ഥങ്ങളെ അളക്കുന്ന രക്ത രസതന്ത്ര പരിശോധനകള്‍.
നിങ്ങള്‍ക്ക് സ്തനാര്‍ബുദം ഉണ്ടെന്ന് ഈ പരിശോധനകള്‍ കാണിക്കുന്നുവെങ്കില്‍, നിങ്ങള്‍ കാന്‍സര്‍ കോശങ്ങളെക്കുറിച്ച് പഠിക്കുന്ന പരിശോധനകള്‍ നടത്തേണ്ടതുണ്ട്. ഏത് ചികിത്സയാണ് നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമെന്ന് തീരുമാനിക്കാന്‍ ഈ പരിശോധനകള്‍ സഹായിക്കും. പരിശോധനകള്‍ ഇവയൊക്കെ:
BRCA, TP53 ജീനുകള്‍ പോലെയുള്ള ജനിതക മാറ്റങ്ങള്‍ക്കുള്ള ജനിതക പരിശോധനകള്‍. HER2 ടെസ്റ്റ്. കോശവളര്‍ച്ചയുമായി ബന്ധപ്പെട്ട ഒരു പ്രോട്ടീനാണ് HER2. ഇത് എല്ലാ സ്തനകോശങ്ങളുടെയും പുറംഭാഗത്താണ് ഉള്ളത്. നിങ്ങളുടെ സ്തനാര്‍ബുദ കോശങ്ങള്‍ക്ക് സാധാരണയേക്കാള്‍ കൂടുതല്‍ HER2 ഉണ്ടെങ്കില്‍, അവ വേഗത്തില്‍ വളരുകയും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യും.
ഈസ്ട്രജന്‍, പ്രോജസ്റ്ററോണ്‍ റിസപ്റ്റര്‍ ടെസ്റ്റ്. ഈ പരിശോധന കാന്‍സര്‍ കോശങ്ങളിലെ ഈസ്ട്രജന്‍, പ്രോജസ്റ്ററോണ്‍ (ഹോര്‍മോണുകള്‍) റിസപ്റ്ററുകളുടെ അളവ് അളക്കുന്നു. സാധാരണയേക്കാള്‍ കൂടുതല്‍ റിസപ്റ്ററുകള്‍ ഉണ്ടെങ്കില്‍, കാന്‍സറിനെ ഈസ്ട്രജന്‍ കൂടാതെ/അല്ലെങ്കില്‍ പ്രോജസ്റ്ററോണ്‍ റിസപ്റ്റര്‍ പോസിറ്റീവ് എന്ന് വിളിക്കുന്നു. ഇത്തരത്തിലുള്ള സ്തനാര്‍ബുദം കൂടുതല്‍ വേഗത്തില്‍ വളരും.മറ്റൊരു ഘട്ടം കാന്‍സര്‍ സ്‌റ്റേജിംഗ് ഘട്ടമാണ്. കാന്‍സര്‍ സ്തനത്തിനകത്താണോ അതോ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കാണോ പടര്‍ന്നതെന്ന് കണ്ടെത്താനുള്ള പരിശോധനകള്‍ നടത്തുന്നതില്‍ സ്റ്റേജിംഗ് ഉള്‍പ്പെടുന്നു. പരിശോധനകളില്‍ മറ്റ് ഡയഗ്‌നോസ്റ്റിക് ഇമേജിംഗ് ടെസ്റ്റുകളും സെന്റിനല്‍ ലിംഫ് നോഡ് ബയോപ്‌സിയും ഉള്‍പ്പെട്ടേക്കാം. കാന്‍സര്‍ ലിംഫ് നോഡുകളിലേക്ക് വ്യാപിച്ചിട്ടുണ്ടോ എന്നറിയാനാണ് ഈ ബയോപ്‌സി നടത്തുന്നത്.
ശസ്ത്രക്രിയകള്‍ സ്തനങ്ങള്‍ മുഴുവനായും നീക്കം ചെയ്യുന്ന മാസ്റ്റെക്ടമി
ക്യാന്‍സറും അതിനു ചുറ്റുമുള്ള ചില സാധാരണ ടിഷ്യുകളും നീക്കം ചെയ്യുന്നതിനുള്ള ലംപെക്ടമി
റേഡിയേഷന്‍ തെറാപ്പി കീമോതെറാപ്പി കാന്‍സര്‍ കോശങ്ങള്‍ക്ക് വളരാന്‍ ആവശ്യമായ ഹോര്‍മോണുകള്‍ ലഭിക്കുന്നത് തടയുന്ന ഹോര്‍മോണ്‍ തെറാപ്പി ടാര്‍ഗെറ്റഡ് തെറാപ്പി, ഇതിനായി സാധാരണ കോശങ്ങള്‍ക്ക് ദോഷം വരുത്താതെ പ്രത്യേക കാന്‍സര്‍ കോശങ്ങളെ ആക്രമിക്കുന്ന മരുന്നുകളോ മറ്റ് വസ്തുക്കളോ ഉപയോഗിക്കുന്നു.
ആരോഗ്യകരമായ ജീവിതശൈലി മാറ്റങ്ങള്‍ വരുത്തുന്നതിലൂടെ സ്തനാര്‍ബുദം തടയാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞേക്കും:
ആരോഗ്യകരമായ ഭാരത്തില്‍ തുടരുക മദ്യത്തിന്റെ ഉപയോഗം പരിമിതപ്പെടുത്തുക
വേണ്ടത്ര വ്യായാമം ചെയ്യുക ഈസ്ട്രജനുമായി നിങ്ങളുടെ എക്‌സ്‌പോഷര്‍ ഇത്തരത്തില്‍ പരിമിതപ്പെടുത്തുന്നു:
കഴിയുമെങ്കില്‍ നിങ്ങളുടെ കുഞ്ഞുങ്ങളെ മുലയൂട്ടുക ഹോര്‍മോണ്‍ തെറാപ്പി പരിമിതപ്പെടുത്തുന്നു
നിങ്ങള്‍ക്ക് ഉയര്‍ന്ന അപകടസാധ്യതയുണ്ടെങ്കില്‍, അപകടസാധ്യത കുറയ്ക്കുന്നതിന് ചില മരുന്നുകള്‍ കഴിക്കാന്‍ ഡോക്ടർ നിര്‍ദ്ദേശിച്ചേക്കാം. വളരെ ഉയര്‍ന്ന അപകടസാധ്യതയുള്ള ചില സ്ത്രീകള്‍ സ്തനാര്‍ബുദം തടയുന്നതിന് മാസ്റ്റെക്ടമി ചെയ്യേണ്ടിവരും.
സ്ത്രീകള്‍ പതിവായി മാമോഗ്രാം ചെയ്യേണ്ടത് പ്രധാനമാണ്. സ്തനാര്‍ബുദത്തെ ആദ്യഘട്ടത്തില്‍ തന്നെ തിരിച്ചറിയാന്‍ ഇതിലൂടെ കഴിഞ്ഞേക്കും. അത് മികച്ച ചികിത്സ ലഭിക്കാന്‍ സഹായിക്കും.